നിയമങ്ങളും ചട്ടങ്ങളും
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ മലയോരപ്രദേശമായ വെജിറ്റബില്‍ വില്ലേജ് എന്നപേരില്‍ പ്രശസ്തമായ വട്ടവട ഗ്രാമപഞ്ചായത്തിലെ 99 ശതമാനം ജനങ്ങളും തമിഴ് വംശജരാണ്. സമുദ്ര നിരപ്പില്‍ നിന്നും 5450 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂരിഭാഗവും മലകളും കുന്നുകളും കീഴ്ക്കാം തൂക്കായ താഴ്വരകളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രകൃതി രമണീയവുമാണ്. പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്, ആനമുടി ചോല, കമ്പക്കല്‍ സൂയിസൈഡ് പോയിന്‍റ്, നീലക്കുറിഞ്ഞി ഉദ്യാനം, കവരമുടി എന്നിവ ഈ പഞ്ചായത്തിലെ ആകര്‍ഷണ കേന്ദ്രങ്ങളാണ്.