ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മഹാശിലായുഗം വരെ നീണ്ടുപോകുന്ന ചരിത്രമാണ് പഞ്ചായത്തിന്റേത്. ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക്മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള മഹാന്മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം.പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. ഇവരുടെ പിന്‍തലമുറക്കാരാണ് ഇന്നുംഈ പഞ്ചായത്തുകളിലുള്ളത്. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് മറയൂര്‍ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചുവെന്നും. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. മന്ത്രിമാരും, മന്നാടിയാരുംഊരുതെണ്ടക്കാരുംമണിയകരുംമറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു.സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും വാവിളക്ക് മഹോത്സവവുംപാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും എല്ലാം മറയൂരും കാന്തല്ലൂരും ഉള്‍പ്പെട്ട അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു.തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയാണ് ഇവിടെയുള്ളത്. തേയിലഏലംകാപ്പി എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. ടാറ്റാ ടി ലിമിറ്റഡ്, ഹാരിസണ്‍ മലയാളംതലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും.കാരറ്റ്ബീറ്റ്റൂട്ട്കാബേജ്പട്ടാണി വെളുത്തുള്ളി, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ വട്ടവട,പഞ്ചായത്തില്‍ നല്ലതോതില്‍ കൃഷി ചെയ്തു വരുന്നു. ശുദ്ധജലത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത് പ്രകൃതിദത്ത നീരൊഴുക്കുകളെയാണ്.മൂന്നാര്‍ ടൌണില്‍ പരസ്പരം അഭിമുഖീകരിച്ചു നില്‍ക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള മതസൌഹാര്‍ദ്ദത്തിന്റെ തെളിവാണ്. ഹൈറേഞ്ചിലെ ആദിവാസി ജനത ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന മൂന്നാറിലെ കാര്‍ത്തിക മഹോത്സവത്തിന് പ്രത്യോക പ്രാധാന്യമുണ്ട്.

വട്ടവട

1954 നവംബര്‍ 17-ാം തിയതിയാണ് വട്ടവട ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ളോക്കിലാണ് വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 67.81 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 20% വനമേഖലയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്കമ്പക്കല്ലാര്‍, ആനമുടി ചോല എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വട്ടവട ഗ്രാമപഞ്ചായത്ത്. ദേവികുളംകാന്തല്ലൂര്‍, തമിഴ്നാട് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. കൊടുമുടികളുംകീഴ്ക്കാംതൂക്കായ പാറകളുംകുന്നുകളുംതാഴ്വരകളുംചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവട പഞ്ചായത്തിന്റെ ഭൂപ്രകൃതി. ക്യാരറ്റ്കാബേജ്ഉരുളക്കിഴങ്ങ്ബീന്‍സ് തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ഇടമണലാര്‍, ചിലന്തിയാര്‍ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഈ ജലസ്രോതസ്സുകള്‍ കൂടാതെ കണ്ണിമാര്‍ കനാല്‍, കൊട്ടാകൊമ്പൂര്‍ കനാല്‍, ചേര്‍ത്തന കനാല്‍, ചടയല്‍വീട് കനാല്‍, മുളയന്നൂര്‍ കനാല്‍ എന്നിവയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളാണ്. ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന വട്ടവട പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കൊടുമുടികളും കിഴക്കാം തൂക്കായപാറകളും, കുന്നുകളുംതാഴ്വരകളുംചെറിയ സമതലങ്ങളും നിറഞ്ഞ പ്രദേശമാണ് വട്ടവട, സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ ആനമുടി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. മൂന്നാറില്‍ നിന്നും ഏകദേശം 30 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയുടെ ഉയരം 8841 അടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അതികഠിനമായ മഴയും, തണുപ്പും 8 മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന കോട മഞ്ഞും മൂലം ഈ പ്രദേശത്തെ ജനജീവിതം ദുഷ്കരമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റമാണുണ്ടായത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വട്ടവടയുടെ കാലാവസ്ഥ തമിഴ്നാട് കാലാവസ്ഥയുമായി സാമ്യമുള്ളതാണ്. വട്ടവട പഞ്ചായത്തിലെ പാമ്പാടുംപാറപെരിയചോലഞണ്ടുചുട്ടാംപാറഎന്നീ വെള്ളച്ചാട്ടങ്ങളിലെ ജലം മിനി, മൈക്രോ വൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു. വട്ടവട പഞ്ചായത്ത്പച്ചക്കറികൃഷിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഹരിതകമ്പളം പുതച്ച തേയില തോട്ടങ്ങളുടെ നാടായ തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം ബ്ളോക്കു പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ് നിരവധിയാണ്. തെക്കേ ഇന്ത്യയിലെ ഉയര്‍ന്ന കൊടുമുടിയായ ആനമുടി, വരയാടുകള്‍ വിഹരിക്കുന്ന രാജമല, പുല്‍മേടുകളുടെ ഇരവികുളം, വന്യമൃഗ സങ്കേതംമാട്ടുപ്പെട്ടികുണ്ടള ജലാശയങ്ങള്‍, ദേവികുളം തടാകം ടോപ്പ് സ്റേഷന്‍, ഇന്‍ഡോസ്വിസ്സ് പ്രോജക്ട് എന്നിവ ഈ ബ്ളോക്കിലാണ്. മറയൂരിലെ ചന്ദനക്കാടുകള്‍, മഹാശിലയുഗക്കാലത്തെ എഴുത്തറകളും, മുനിയറകളുംചിന്നാര്‍ വന്യമൃഗസങ്കേതം പാമ്പാറിന്റെ മനോഹാരിത കോവല്‍ക്കടവിലെ ഐതിഹാസികമായ തെങ്കശിനാഥന്‍ ഗുഹാക്ഷേത്രംതൂവാനം വെള്ളച്ചാട്ടം കാന്തല്ലൂരിലെ ഗുഹനാഥപുരം ജലാശയം, വട്ടവടയിലെ മനോഹരമായ കുന്നുകള്‍, ശാന്തമ്പാറചിന്നക്കനാല്‍ പഞ്ചായത്തുകളില്‍പ്പെട്ട ആനയിറങ്കല്‍ ഡാം, കുടയ്ക്കനാലിനോട് സദൃശ്യമായ ഗ്യാപ് പ്രദേശം, നയനമനോഹരമായ മുട്ടുകാട് ഗ്രാമം, വേണാട്ട് മലയിലുള്ള അതിപുരാതനമായ ഡസന്‍കണക്കിനുള്ള മുനിയറകള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.നിരവധി തേയില ഫാക്ടറികളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൊതുധാരയില്‍ നിന്നകന്നുകഴിയുന്ന ആദിവാസികളും മാങ്കുളവും ഇടമലക്കുടിയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാര്‍ മലനിരകളുടെ ആകര്‍ഷണീയത പതിനായിരക്കണക്കിന് ടൂറിസ്റുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നു.