ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
വട്ടവടയും കാന്തല്ലൂരും ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശത്തിന് മഹാശിലായുഗം വരെ നീളുന്ന സമ്പന്നമായ ചരിത്രവും സംസ്കാരവുമുണ്ട്. പൂഞ്ഞാര്‍ രാജാക്കന്‍മാരുടെയും ടിപ്പു സുല്‍ത്താന്റെ പടയോട്ടകാലത്തെ കുടിയേറ്റങ്ങളുടെയും കഥകളുമായി ബന്ധപ്പെട്ട ഈ പ്രദേശം തമിഴ്-മലയാള സങ്കര സംസ്കാരത്തിന് പ്രസിദ്ധമാണ്. ആദിവാസി പാരമ്പര്യങ്ങളും പ്രാചീന ഭരണരീതികളും ഇന്നും ഇവിടെ നിലനില്‍ക്കുന്നു. കാര്‍ഷികാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയുള്ള വട്ടവടയില്‍ കാരറ്റ്, കാബേജ്, ബീന്‍സ് തുടങ്ങിയ ശീതകാല പച്ചക്കറികളും തേയില, ഏലം, കാപ്പി എന്നിവയും വ്യാപകമായി കൃഷി ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളും പാമ്പാടുംചോല, ആനമുടി, വെള്ളച്ചാട്ടങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും വട്ടവടയുടെ പ്രത്യേകതയാണ്.
കൂടുതൽ വായിക്കുക